കതിരൂർ: മസ്ക്കറ്റ് റൂവി - കെ.എം.സി.സി കതിരൂർ പഞ്ചായത്ത് കമ്മിറ്റി വക നിർദ്ധനരായ രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണത്തിൻ്റെ ഉദ്ഘാടനം മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടി പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ദാവൂദ് കതിരൂരിനെ ഏല്പിച്ചു കൊണ്ട് നിർവ്വഹിച്ചു.
യൂസഫ് കോമത്ത്, ഇ.എ.മജീദ്, പി.പി.മുഹമ്മദ് ഷാജിർ, പി.ഉമ്മർ, പി.സി.ഇസ്മയിൽ, ഉസ്മാൻ ചേരിയമ്മൽ, കെ.പി.മെഹബൂബ്, എ.പി.എം.ഖാലിദ്, ടി.പി.ഹമീദ്, വി.സി. ലത്തീഫ് പ്രസംഗിച്ചു.
