കണ്ണൂർ: ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽ ടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഇടയിൽ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ എട്ട് മണി മുതൽ 10 വരെയും മുണ്ടേരി ചിറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
മുണ്ടേരി എക്സ്ചേഞ്ച് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയും മീൻകടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
പടന്നോട് പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഏച്ചൂർ കോട്ടം, കൊട്ടാനിച്ചേരി, കച്ചേരിപറമ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 pm വരെ പൂർണമായും വൈദ്യുതി മുടങ്ങും.