പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ വിദ്യാർഥിനി ഏൻവിയ രാഗേഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ഷോർട്ട് ഫിലിമിൻ്റെ ചിത്രീകരണം ഉദ്ഘാടനം സ്കൂളിൽ വച്ച് നടന്നു.
വാർഡ് മെമ്പർ രൂപേഷ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ടി.പി. മനോജ് കുമാർ, മദർ പി ടി എ പ്രസിഡൻ്റ് എം.തുഷാര , പ്രധാനാധ്യാപകൻ കെ. വിനീതൻ , എം .ബിന്നി, പി.ടി അസ്ഹർ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
പൂർണമായും സ്കൂൾ പശ്ചാത്തലത്തിലാണ് ഫിലിം നിർമിക്കുന്നതെന്ന് ഏൻവിയ പറഞ്ഞു