ഇരിട്ടി : കൂട്ടുപുഴ പൊലിസ് ചെക്ക്പോസ്റ്റില്‍ വൻ എം.ഡി.എം.എ വേട്ട. ഇന്ന് പുലർച്ചെ കർണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാമോളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികള്‍ പിടിയിലായത്.
കണ്ണൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29) സഫ്വാൻ ബാദുഷ (30) എന്നിവരാണ് പിടിയിലായത്.