കണ്ണൂർ: ജൽജീവൻ മിഷന്റെ ഭാഗമായി ചിറക്കൽ, കേളകം, കൊട്ടിയൂർ, കണിച്ചാർ എന്നീ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് അഭിമുഖം വഴി ജെ ജെ എം വൊളന്റിയർമാരെ നിയമിക്കും.
സിവിൽ എൻജിനീയറിങ് (ഐടിഐ, ഡിപ്ലോമ, ബിടെക് ) വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ സഹിതം ഏപ്രിൽ ഒൻപതിന് വൈകീട്ട് അഞ്ചിനകം അസി. എൻജിനീയർ, പ്രോജക്ട് സബ് ഡിവിഷൻ, കൂത്തുപറമ്പ്, താണ, കണ്ണൂർ, പിൻ 670012 എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com ഇ മെയിൽ വഴിയോ അപേക്ഷിക്കാം.