Zygo-Ad

ചക്കരക്കല്ലില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു


ചക്കരക്കൽ : കണ്ണൂർ ജില്ലയിലെ ചക്കരക്കല്‍ മേഖലയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതു പേർക്ക് കടിയേറ്റു.

ചക്കരക്കല്‍ സോന റോഡ്, ഇരിവേരി , മുഴപ്പാല, കുളം ബസാർ, പൊതുവാച്ചേരി, ഭാഗങ്ങളിലായി മുപ്പതു പേർക്കാണ് വ്യാഴാഴ്ച്ച രാവിലെ വിവിധയിടങ്ങളില്‍ നിന്നായി കടിയേറ്റത്. അന്യസംസ്ഥാന തൊഴിലാളികളെയടക്കം തെരുവ് നായ ആക്രമിച്ചു. 

നാട്ടുകാരുടെ കണ്ണിനും മുഖത്തും അങ്ങനെ ശരീരത്തിന്റെ പലഭാഗത്തായിട്ടാണ് നായ ആക്രമണം നടത്തിയിരിക്കുന്നത്. വീടിൻ്റെ അടുക്കളയില്‍ കയറി പോലും നായ കടിച്ചു. കടിയേറ്റ നിരവധി പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു പരുക്കേല്‍പ്പിച്ചു. പലർക്കും മുഖത്ത് അടക്കം കടിയേറ്റു. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരേ നായ തന്നെയാണ് പലരെയും കടിച്ചു പരുക്കേല്‍പ്പിച്ചത്. 

പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. 

ആക്രമണം നടത്തിയ തെരുവ് നായയെ പിടികൂടി കൊന്നു. മുഴപ്പാല ചിറക്കാത്ത് നിന്നാണ് നായയെ പിടികൂടി കൊന്നത്.

വളരെ പുതിയ വളരെ പഴയ