കൂത്തുപറമ്പ്: പാട്യം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും പ്രസിഡൻ്റിനും നേരെ ബി.ജെ.പി നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസി:എൻ.വി.ഷിനിജ. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ പ്രസ്താവന നടത്തി.
പാട്യം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കും എനിക്കും നേരെ വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾ ബി.ജെ.പി. പാട്യം ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ സോഷ്യൽ മീഡിയയിലൂടെയും വീടു കയറി നോട്ടീസ് വിതരണം നടത്തിയും ചെയ്തു വരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യഥാർത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ പ്രസ്താവന നടത്തുന്നത്.
തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് സംസ്ഥാനത്ത് 1000 കോടി രൂപ അനുവദിച്ചതിൽ പാട്യം ഗ്രാമപഞ്ചായത്തിൽ നാല് റോഡിനാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്.
പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കൂത്തുപറമ്പ് എംഎൽഎ ശ്രീ കെ പി മോഹനൻ മുഖാന്തിരം മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പ്രകാരമാണ് കൊളപ്രത്ത് വയൽ ബ്രഹ്മാവ്‌മുക്ക് പത്തായക്കുന്ന് ഭാസ്കരൻപീടിക റോഡിന് റീടാറിങ്ങിന് 20 ലക്ഷം രൂപ സർക്കാർ ഫണ്ട് അനുവദിച്ചത്. അനുവദിച്ച ഹണ്ട് മറ്റേതെങ്കിലും റോഡിലേക്ക് മാറ്റുകയോ വെട്ടിക്കുറക്കുകയോ ചെയയ്തിട്ടില്ല.
മുഖ്യമന്ത്രിയുടെ ഈ പദ്ധതി വരുന്നതിന് മുന്നേ തന്നെ ഇതേ റോഡിന്റെ ഭാഗമായ ഭാസ്കരൻ പീടിക മുതൽ കൊങ്കച്ചി ഭാഗത്തേക്ക് 600 മീറ്റർ റീടാറിങ്ങിന് ഫുഡിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ (600 മീറ്റർ) അനുവദിച്ച് ടെൻഡർ നടപടികൾ നടന്നു വരുന്നു.
2023-24 പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഇതേ റോഡിന് വാർഡ് 14ൽ ഉൾപ്പെടുന്ന ഭാഗത്ത് റീടാറിങ്ങിന് ഫണ്ട് അനുവദിച്ചപ്പോൾ വേണമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കളും വേണ്ടെന്ന് എതിർ വിഭാഗം ബിജെപി നേതാക്കളും തമ്മിൽ തർക്കമുണ്ടാവുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നേരിൽ കണ്ട് പരാതി പറയുകയും ചെയ്‌തു.
ഇതിന്റെ അടിസ്ഥാനത്തിൽ പതിനാലാം വാർഡ് മെമ്പറുടെ അഭ്യർത്ഥനമാനിച്ച് അനുവദിച്ച ഫണ്ട് വാർഡ് 14ലെ തന്നെ മറ്റ് റോഡുകൾക്ക് നൽകുകയാണ് ചെയ്തത് കൊളപ്രത്ത് വയൽ - ബ്രഹ്മാവ്‌മുക്ക്- പത്തായക്കുന്ന് ഭാസ്‌കരൻപീടിക റോഡിൻ്റെ ശേഷിക്കുന്ന ഭാഗം റീടാറിങ് പൂർത്തിയാക്കാൻ 2025 26 വർഷത്തെ വാർഷിക പദ്ധതിയിൽ പഞ്ചായത്ത് ഭരണ സമിതി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
നിലവിൽ ഡി.പി.സി.യുടെ അംഗീകാരത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു ഈ കാര്യങ്ങൾ മനസ്സിലാക്കി പൊതുജനങ്ങൾ തെറ്റായ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.