കൂത്തുപറമ്പ് :ഫേസ്ബുക്കിൽ യുവാവിനെ എം ഡി എം എ വിൽപനക്കാരനായി ചിത്രീകരിച്ച സംഭവത്തിൽ ഇരുവിഭാഗം ഏറ്റുമുട്ടി 11പേർക്കെതിരെ കേസ് . പാതിരിയാട് സ്വദേശി കെ.നവജിത്തിന്റെ (30) പരാതിയിൽ രമിൽബാബു, രാജേഷ്, പ്രമോദ്, അമർനാഥ്, ഉണ്ണി, രാഹുൽ എന്നിവർക്കെതിരെയും പടുവിലായി ഊർപ്പള്ളിയിലെ സി.കെ.രമിൽബാബു (21) വിന്റെ പരാതിയിൽ സായൂജ്, ആദർശ്, രാഹുൽ, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെ യുമാണ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് 2.45 മണിക്ക് പടുവിലായി ഊർപ്പള്ളിയിലെ ശ്രീ പോർക്കലി വിശ്വകർമ്മ ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരനായ കെ. നവജിത്തിനെയും സുഹൃത്ത് അതുലിനെയും ആറംഗ സംഘം മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു . പരാതിക്കാരൻ്റെ സുഹൃത്തിനെ എംഡിഎം എ വില്പനക്കാരനായി ചിത്രീകരിച്ച് ഒന്നാം പ്രതിയായ രമിൽബാബു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത് ചോദ്യം ചെയ്‌തപ്പോഴായിരുന്നു അക്രമം.തന്നെയും സുഹൃത്തിനെയും മർദ്ദിക്കുകയും അടിച്ചു പരിക്കേൽപ്പിക്കുകയും 18000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തുവെന്ന രമിലിന്റെ പരാതിയിലുമാണ് പോലീസ് കേസെടുത്തത്.