Zygo-Ad

സി പി എം പ്രവർത്തകർക്ക് ഭീഷണി : മൂന്ന് പേർക്കെതിരെ കേസ്

 


കൂത്തുപറമ്പ് : സി പി എം പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ബ്രാഞ്ച് സെക്രട്ടറിയെ 10 ദിവസത്തിനുള്ളിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ മൂന്ന് ആർ.എസ് എസ്. പ്രവർത്തകർക്കെതിരെ കേസ്. സി പി എം പ്രവർത്തകൻ വേങ്ങാട് കുരിയോട് സ്വദേശി ഐ.സി. രാഹുലിൻ്റെ പരാതിയിലാണ് ആർ.എസ്.എസ് പ്രവർത്തകരായ സായൂജ്, നവജിത്ത്, എന്നിവർക്കും ആർ.എസ്. എസ്. പ്രവർത്തകൻ മട്ടന്നൂർ സ്വദേശിക്കുമെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പടുവിലായി ഊർപ്പള്ളി ആശാരിക്കാവിൽ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി പോകുകയായിരുന്ന സി പി എം പ്രവർത്തകരായ രാഹുലിനെയും സുഹൃത്ത് അതുലിനെയുമാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത് സി പി എം പ്രവർത്തനത്തിന് പോയാൽ കാല് കൊത്തി കളയുമെന്നും നിങ്ങളുടെ നേതാവായ ബ്രാഞ്ച് സെക്രട്ടറിയെ 10 ദിവസത്തിനുള്ളിൽ കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ