കണ്ണൂർ:സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു. വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസിൽ ടി കെഅബ്ദുൽ റസാഖിന്റെയും സലീനയുടെയും മകൻ കെ.ടി റസൽ (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെ പനയത്താം പറമ്പിനടുത്ത് മത്തിപ്പാറയിൽ വെച്ചായിരുന്നു അപകടം.
കോളേജിലേക്ക് പോകുന്നതിനിടെ റസൽ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.കണ്ണൂർ കിംസിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ മരണമടഞ്ഞത്.
ചാലോടിനടുത്ത് മുട്ടന്നൂർ കോൺകോഡ് കോളേജിലെ ഒന്നാം വർഷം ഡിഗ്രി വിദ്യാർഥിയാണ്. സഹോദരൻ: റയാൻ (വട്ടിപ്രം യു പി സ്കൂൾ വിദ്യാർത്ഥി).
കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മട്ടന്നൂർ പാലോട്ട് പള്ളി ഖബർസ്ഥാനി