Zygo-Ad

കൂത്തുപറമ്പ് നഗരസഭ ബജറ്റ് :ബസ്സ്‌സ്റ്റാൻഡ് നിർമാണത്തിന് 25 കോടി

 


കൂത്തുപറമ്പ്:കൂത്തുപറമ്പ് നഗരസഭയുടെ സമ ഗ്രവികസനം ലക്ഷ്യമിട്ട് ബജറ്റ്. മുൻവർഷത്തെ നീക്കിയിരിപ്പ് ഉൾപ്പെടെ 61,90,92,855 രൂപ വരവും 60,62,65,000 രൂപ ചെലവും 1,28,27,885 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ വി രാമകൃഷ്ണനാണ് അവതരിപ്പിച്ചത്.

നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് ബജറ്റിൽ 25 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് യൂണിറ്റിന് 55 ലക്ഷം രൂപയും ആധുനിക മാമോഗ്രാം മെഷീന് 35 ലക്ഷവും ലൈഫ് സപ്പോർട്ട് ആംബുലൻ സിന് 23 ലക്ഷവും പുതിയ എക്സ് റേ മെഷീന് 14 ലക്ഷവും ഫിസിയോതെറാപ്പി പാലിയേറ്റീവ് വിഭാ ഗങ്ങളുടെ വിപുലീകരണത്തിന് 30 ലക്ഷവും വകയിരുത്തി.

ഡയപ്പർ സംസ്കരണ പദ്ധതി 35 ലക്ഷം, വീടുകളിൽ സോക് പിറ്റ് നിർമാണം 14 ലക്ഷം, മെയിലിങ് മെഷീൻ സ്ഥാപിക്കാൻ 12 ലക്ഷം, സ്മാർട്ട് ഐ 37 ലക്ഷം, ലൈഫ് പദ്ധതി പൂർത്തീകരണം ഒരുകോടി, കെഎസ്ഇബി ട്രഷറി റോഡ് ബിഎം ബിസി ചെയ്യൽ 50 ലക്ഷം, സിവിൽ സ്റ്റേഷൻ പരിസരത്ത് ടേക്ക് എ ബ്രേക്ക് 35 ലക്ഷം, ഷീ ലോഡ്ജിന് സോളാർ പ്ലാൻ്റ് സ്ഥാപിക്കൽ അഞ്ചു ലക്ഷം, അങ്കണ വാടികൾക്ക് സോളാർ സ്ഥാപിക്കൽ 12 ലക്ഷം, അങ്കണവാടികൾക്ക് പോഷകാഹാര വിതരണം 21ലക്ഷവും വകയിരുത്തി . വിവിധ റോഡുകൾ ടാർ ചെയ്ത് നവീകരിക്കാൻ 75 ലക്ഷവും കോൺക്രീറ്റ് റോഡുകൾക്ക് 10 ലക്ഷ വും മറ്റു റോഡുകൾക്ക് 75 ലക്ഷവും ഉൾപ്പെടെ ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് 18 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 15 ലക്ഷം രൂപയും നീക്കിവച്ചു. താലൂക്ക് ആശുപത്രിയിൽ നിർമിച്ച സ്പെഷ്യാലിറ്റി കെട്ടിടം മെയ് മാസത്തിൽ ഉദ്ഘാടനം ചെയ്യാൻ നടപടി സ്വീകരിച്ചതായും വൈസ് ചെയർമാൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 

നഗരസഭാ ചെയർമാൻ വി സുജാത അധ്യക്ഷയായി. എ ബി ജുമോൻ, കെ വി രജീഷ്, ഇ ഗിരിജ, വി പി മുഹമ്മദ് റാഫി,എ പ്രഭാകരൻ, പി ജയറാം തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ