Zygo-Ad

ഉദ്ഘാടനത്തിനൊരുങ്ങി കൂളിക്കടവ് പാലം; കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാകും


മാങ്ങാട്ടിടം : വർഷമായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയുടെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി. 

പൊതുമരാമത്ത് ഫണ്ടിൽ നിന്നും 2011 ഫെബ്രുവരിയിലാണ് പാലം നിർമിക്കാൻ അനുമതി ലഭിച്ചത്. 

പാലത്തിനും അനുബന്ധ റോഡിനു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിൽ വന്ന കാല താമസമാണ് പണി വൈകാൻ കാരണം. 

മാണിക്കോത്ത് വയൽ പ്രദേശത്തെയും മട്ടന്നൂർ നഗരസഭയിലെ കുഴിക്കൽ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിനായി ഇരു ഭാഗങ്ങളിലുമായി ഏഴ് സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്.

പാലം യാഥാർഥ്യമായതോടെ കൂത്തുപറമ്പ് ഭാഗത്ത് നിന്ന് കണ്ണൂർ വിമാനത്തിലേക്ക് എളുപ്പം എത്തിച്ചേരാം. 

മട്ടന്നൂർ നഗരത്തിലെ ഗതാഗത കുരുക്കിനും ആശ്വാസമാകും വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലെ ഉൽപന്നങ്ങളുടെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നീക്കത്തിനും ഈ പാലം ഏറെ ഉപകാരപ്രദമാണ്. 

കൂളിക്കടവ് പുഴയ്ക്ക് കുറുകെ നടപ്പാലം ഉണ്ടെങ്കിലും കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്നു.

ബസ് സർവീസ് കുറവുള്ള ഉരുവച്ചാൽ - മണക്കായി റോഡും വർഷങ്ങൾ പഴക്കമുള്ള പഴകി ദ്രവിച്ച നടപ്പാലവും മാത്രമായിരുന്നു കൂളിക്കടവുകാർക്ക് ആശ്രയം

വളരെ പുതിയ വളരെ പഴയ