"മഴയെത്തും മുൻപെ മാറ്റാം മാലിന്യം, കാക്കാം ആരോഗ്യം " - ക്യാമ്പയിൻ്റെ ഭാഗമായി 17-3-25 ന് തിങ്കളാഴ്ച തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ശില്പശാലയും ആരോഗ്യ സേനാ വളണ്ടിയർ മാർക്കുള്ള പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ വിമല അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആശ ആശംസ അർപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. രസ്ന, ജെ എച്ച്.ഐ മാരായ അരുൺകുമാർ, വീണ, പി.എച്ച്. എൻ ബീന ജോൺ എന്നിവർ ചെള്ളു പനി , ഡങ്കിപ്പനി , എലിപ്പനി , മഞ്ഞപ്പിത്തം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു . പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും , വീടുകളിൽ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കും. പഞ്ചായത്തുതലത്തിലും വാർഡു തലത്തിലും ശുചീകരണ പ്രവർത്തനങ്ങളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.