Zygo-Ad

ഇരിക്കൂര്‍‍ മിനി സിവില്‍ സ്റ്റേഷൻ: നടപടികള്‍ ഇഴയുന്നു


ഇരിക്കൂർ:  ഇരിക്കൂറില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മിനി സിവില്‍ സ്റ്റേഷന് സര്‍ക്കാര്‍ അനുമതിയായെങ്കിലും നടപടികള്‍ ഇഴയുകയാണ്. ഉത്തരവിറങ്ങി മാസങ്ങളായിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല.

ഇരിക്കൂറിന്‍റെയും മലയോര കുടിയേറ്റ മേഖലയുടെയും ചിരകാല സ്വപ്‌നമാണ് മിനി സിവില്‍ സ്റ്റേഷന്‍. 

ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയോരത്ത് സബ് രജിസ്ട്രാര്‍ ഓഫീസിനു പിന്‍ഭാഗത്തെ വില്ലേജ് ഓഫീസ്, തകര്‍ച്ചയിലായ പോലീസ് ക്വാര്‍ട്ടേഴ്‌സ് എന്നിവ സ്ഥിതി ചെയ്യുന്ന ഒരേക്കറിലധികം സ്ഥലത്താണ് ഇരിക്കൂര്‍ മിനി സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യമുയരുന്നത്. 

വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എഇഒ ഓഫീസ് അടക്കം എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലാകുമ്പോള്‍ മലയോര ജനതയ്ക്ക് അത് ഏറെ ആശ്വാസമാകും.

മിനി സിവില്‍ സ്റ്റേഷനായി സ്ഥല പരിശോധനയ്ക്ക് ഉത്തരവിറങ്ങുകയും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. പക്ഷേ ഒരു വര്‍ഷമായിട്ടും മറ്റു നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ഏറെ പഴക്കമുള്ള കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ഓഫീസിലേക്കെത്താന്‍ കൃത്യമായ വഴിയുമില്ല. ഇരിക്കൂര്‍ എഇഒ ഓഫീസാകട്ടെ വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ