കേളകം: അടയ്ക്കാത്തോട് കരിയംകാപ്പില്‍ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കുരിശിങ്കല്‍ പോളിന്‍റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ഏഴു പന്നികള്‍ വീണത്.
തുടർന്ന് ഹോണററി വൈല്‍ഡ് ലൈഫ് വാർഡനായ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. അനീഷിന്‍റെ ഉത്തരവ് പ്രകാരം കിഫയുടെ എം പാനല്‍ ഷൂട്ടർ ജോബി സെബാസ്റ്റ്യൻ സ്ഥലത്തെത്തി പന്നികളെ വെടിവച്ച് കൊല്ലുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പന്നികളെ കുഴിച്ചിട്ടു.