Zygo-Ad

കണ്ണവം പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


 കണ്ണവം:  കണ്ണവം പൊലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. 

 പൊലീസിൻ്റെ സേവന സന്നദ്ധതയും ഉത്തരവാദിത്ത ബോധവും കൊണ്ടു തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ കാണുന്ന പോലെയുള്ള വർഗീയ ലഹളയും കലാപങ്ങളും കേരളത്തിൽ ഉണ്ടാകാത്തത് എന്ന് മന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. 

കെ.കെ ശൈലജ ടീച്ചർ എം.എൽ.എ വിശിഷ്ടാതിഥിയായി. 

കണ്ണവം വില്ലേജ് ഓഫീസിന് സമീപം വനം വകുപ്പ് നൽകിയ 27 സെന്റ് സ്ഥലത്താണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. 2.49 കോടി ചെലവിട്ട് 8000 ചതുരശ്രയടിയിൽ രണ്ട് നിലകളായിട്ടാണ് സ്റ്റേഷൻ കെട്ടിടം.

 ഇൻസ്പെക്ടർ, എസ് ഐ എന്നിവരുടെ ഓഫീസ്, പോലീസുകാർക്കുള്ള വിശ്രമമുറി, ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറി, റെക്കോഡ്സ് റൂം, ലോക്കപ്പ് റൂം, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉള്ള ഇൻ്ററോഗേഷൻ റൂം ഉൾപ്പെടെ ജനസൗഹൃദ പൊലീസ് സ്റ്റേഷനാണ് പുതിയ കണ്ണവം പൊലീസ് സ്റ്റേഷൻ. 

 കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം നടത്തിയത്. 2022 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. 

വി ശിവദാസൻ എം.പി, കെ.പി മോഹനൻ എം.എൽ എ, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം പി. ഷിജിത, കണ്ണൂർ സിറ്റി അഡീഷണൽ എസ്. പി കെ.വി വേണുഗോപാൽ, കുത്തുപറമ്പ് എ.സി.പി എം. കൃഷ്ണൻ, കണ്ണവം പൊലീസ് ഇൻസ്പെക്ടർ കെ.വി ഉമേശൻ, കെ.പി.ഒ. എ പ്രസിഡൻ്റ് പി.എ ബിനു മോഹൻ , കെ.പി.എ പ്രസിഡൻ്റ് വി.വി. സന്ദീപ്

തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ