കതിരൂർ: കണ്ണൂർ കതിരൂരില്‍ കടുവത്തോലും നഖങ്ങളും, പല്ലുകളും വില്‍ക്കാൻ ശ്രമിച്ച ഏഴംഗ സംഘം പിടിയില്‍.
കണ്ണൂർ ഡി എഫ് ഒ എസ്.വൈശാഖിന്റെ നിർദ്ദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഓഫീസർ ടി. നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്നായിരുന്നു പരിശോധന.
ഇവരില്‍ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികള്‍ പിടിയിലായത്.
കതിരൂരില്‍ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി, കല്ലിക്കണ്ടി സ്വദേശി ശരത് കെ.കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയില്‍ നിന്നും വിതുല്‍ വി.കെ, മലാല്‍ സ്വദേശി രഖില്‍ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടിയത്.
കടുവയുടെ ശരീര ഭാഗങ്ങള്‍ കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
