Zygo-Ad

മയക്കുമരുന്ന് ഗുളികകളുമായി കൊട്ടിയൂരില്‍ മണിപ്പൂരി യുവതി അറസ്റ്റില്‍


കൊട്ടിയൂർ :ബാവലിയില്‍ പോലീസ് ചെക്ക് പോസ്റ്റില്‍ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി.

മണിപ്പുർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പല്‍ എസ്.ഐ എം.എ 

സനിലും, എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. 

8 ക്യാപ്സ്യൂളുകള്‍ അടങ്ങിയ ഗുളികകളണ് പോലീസ് ഇവരില്‍ നിന്നും കണ്ടെത്തിയത്. ബാവലിയില്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു നില്‍ക്കുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്.

എഎസ്‌ഐ ശിവൻ, എസ്.സി.പിഒ പി.എം ലതീഷ്, സിപിഒമാരായ എ.ആർ. ജിതിൻ, മനീഷ്, സി.ജെ രമ്യ, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വളരെ പുതിയ വളരെ പഴയ