കുറ്റ്യാട്ടൂർ: കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് കഴുത്തിന് ഗുരുതര പരുക്കേറ്റ ഫുട്ബോള്‍ താരം മരിച്ചു. കുറ്റ്യാട്ടൂർ പത്താം മൈലിലെ ഒ. സുജിത്ത് (45) ആണ് മരിച്ചത്.
കഴിഞ്ഞ ഞായർ രാത്രി എട്ടിന് വീട്ടുവരാന്തയിലെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴാണ് തെന്നി വീണത്.
പത്താം മൈല്‍ യുവ തരംഗം സ്പോർട്‌സ് ക്ലബ്, 97 മയ്യില്‍ ഫുട്ബോള്‍ ക്ലബ് എന്നീ ക്ലബുകളിലെ ഫുട്ബോള്‍ താരമാണ്. അപകടത്തിന് ശേഷം കണ്ണൂരിലും മംഗളൂരുവിലും ചികിത്സ നടത്തി വരികയായിരുന്നു.
പരേതനായ കെ ഉത്തമന്റെയും ഒ രോഹിണിയുടെയും മകനാണ്. മട്ടന്നൂർ സ്വദേശി അതുല്യയാണ് ഭാര്യ. ഒരു മകളുണ്ട്.
