Zygo-Ad

എടൂര്‍ കാരാപറമ്പിലെ കപ്പേളയ്ക്ക് നേരെ ആക്രമണം


ഇരിട്ടി: എടൂർ കാരാപറമ്പില്‍ വിശുദ്ധ അന്തോണീസിന്റെ കപ്പേളക്ക് നേരേ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്.

കപ്പേളയുടെ കല്‍കുരിശും മെഴുകുതിരി സ്റ്റാൻഡും ഉള്‍പ്പെടെ റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. കല്‍കുരിശിന്റെ കുരിശ് പൂർണമായി ഒടിഞ്ഞിട്ടുണ്ട്. 

രാവിലെ ദിവ്യബലിക്ക് എത്തിയവരാണ് ആക്രമണം നടന്നതായി കണ്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ ആറളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 11 വരെ കപ്പേളയ്ക്ക് സമീപത്തെ വ്യാപാര സ്ഥാപനം തുറന്ന് പ്രവർത്തിച്ചിരുന്നു. 

സംഭവ സ്ഥലത്തെ പൊലീസിന്റെ കാമറ പ്രവർത്തന രഹിതമായതു കൊണ്ട് മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ സിസി ടി.വി കാമറകള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. 

കഴിഞ്ഞ 25 വർഷമായി എടൂർ കീഴ്പ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന കപ്പേളക്ക് നേരേ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രതിയെ കുറിച്ച്‌ ആറളം പൊലീസിന് സുചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

വളരെ പുതിയ വളരെ പഴയ