കൊട്ടിയൂർ വൈശാഖോത്സവത്തിൻ്റെ നാള് കുറിക്കുന്ന ' പ്രക്കുഴം' ഇന്ന്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിൽ അടിയന്തിരയോഗത്തിന് മുൻപാകെ കണക്കപിള്ളയുടെ നേതൃത്വത്തിൽ രാശിവച്ചാണ് സമയക്രമങ്ങൾ തീരുമാനിക്കുക. തണ്ണീർകുടി, നെല്ലളവ്, അവിൽ അളവ് എന്നിയവയും അർദ്ധരാത്രിയോടെ ആയില്യാർ കാവിൽ നടക്കുന്ന ഗൂഢപൂജയുമാണ് പ്രക്കൂഴം ദിവസം നടക്കുന്ന പ്രധാന ചടങ്ങുകൾ