കൂത്തുപറമ്പ്: സാമൂഹ്യ സേവന - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ 29 വർഷക്കാലമായി കൂത്തുപറമ്പിലും പരിസരത്തും വിവിധ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന് വിവിധ അവാർഡുകൾ ലഭിച്ചു.
ഇരിട്ടിയിൽ വെച്ച് നടത്തപ്പെട്ട ഡിസ്ട്രിക്ട് - 4 വാർഷിക സമ്മേളനത്തിൽ ഡിസ്ട്രിക്ട് അവാർഡുകളും കോഴിക്കോട് വെച്ച് നടത്തപ്പെട്ട വെസ്റ്റിന്ത്യാ റീജണൽ കോൺഫറൻസിൽ റീജിനൽ അവാർഡുകളും ഭാരവാഹികൾ ഏറ്റുവാങ്ങി.
ക്ലബ്ബ് പ്രസിഡന്റ് വി എൻ കുമുദൻ റീജിയനിലും ഡിസ്ട്രിക്ടിലും ഔട്ട്സ്റ്റാൻഡിങ് പ്രസിഡണ്ട് അവാർഡ് നേടി.
ഡിസ്ട്രിക്ട് - 4 ലെ ബെസ്റ്റ് സെക്രട്ടറി അവാർഡ് കെ പി സനിൽകുമാർ നേടി. രശ്മി വേണുഗോപാലിനു വനിതാ വിഭാഗത്തിൽ ബെസ്റ്റ് മെനെറ്റസ് ക്ലബ്ബ് പ്രസിഡന്റ് അവാർഡ് ലഭിച്ചു.
ക്ലബ്ബിന്റെ മുപ്പതാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും 2025 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂലായ് 6ന് പാറാൽ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് സെക്രട്ടറി കെ. പി.സനിൽകുമാർ അറിയിച്ചു.