Zygo-Ad

സമസ്ത:മഹത്തുക്കളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പ്രസ്ഥാനം:പൊയനാട് അബ്ദുള്ള ഫൈസി

 


കുത്തുപറമ്പ്: സമസ്ത മഹത്തുക്കളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹിതമായ പ്രസ്ഥാനമാണെന്ന് മൂര്യാട് ഖാസി പൊയനാട് അബ്ദുള്ള ഫൈസി

സമസ്ത സ്ഥാപക ദിനത്തിന്റെ ഭാഗമായി മൂര്യാട് ഖുവ്വാത്തുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ച സമസ്ത സ്ഥാപക ദിനത്തിൽ പതാക ഉയർത്തി സ്ഥാപക ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ മാതൃക കാണിച്ച് ജീവിച്ച സമസ്ത നേതാക്കളുടെ ജീവിതം എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപക ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ തരം മത്സരങ്ങൾ നടന്നു.

സദർ മുഅല്ലിം യൂസുഫ് ഫൈസി, അബ്ദുൽ റഷീദ് ബാഖവി, ഹാഫീസ് സഹീർ അസ്നവി സംസാരിച്ചു.റേഞ്ച് പരിക്ഷ ബോർഡ്‌ ചെയർമാൻ പി സി ഇസ്മായിൽ ഫൈസി, റഫീഖ് അസ്ഹരീ, മഹ്‌റൂഫ് അസ്ഹരി, അമീൻ ബാഖവി, ഷമീർ ബാവ അസ്ഹരീ, അബൂബക്കർ മുസ്‌ലിയാർ, സ്വാലിഹ് മുസ്‌ലിയാർ, സിയാദ് മാസ്റ്റർ, ഇസ്മായിൽ മാസ്റ്റർ,സലാം മൗലവി, സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ