കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന നീരെഴുന്നള്ളത്തോടെ മഹോത്സവത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ജൂൺ 8 ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുക.
അക്കരെ കൊട്ടിയൂരിലെ ആദ്യ ചടങ്ങായ നെയ്യാട്ടത്തിൽ പങ്കെടുക്കുന്ന നെയ്യാമൃത് വ്യതക്കാർ ഇന്നലെ സങ്കേതങ്ങളിൽ പ്രവേശിച്ചു. വിഷു പിറ്റേന്നു മുതലും പ്രക്കുഴം മുതലും വൃതം നോറ്റ നെയ്യാമൃത് വൃതക്കാർ വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ സങ്കേതമായ നിടുമ്പ്രം നെള്ളങ്കണ്ടി സങ്കേതത്തിലും ഇളന്തോടത്ത് സങ്കേതത്തിലുമായി വിവിധ മoങ്ങളിൽ നിന്നെത്തിയ 120 ൽ പരം വ്രതകാരാണ് ഇന്നലെ കാലത്ത് കുളിച്ച് കൂടിയത്. ജൂൺ ആറിനാണ് കലശപാത്രവും നെയ്യ് കിണ്ടികളുമായി വ്രതക്കാർ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും' കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുക.
ജൂൺ 8 നാണ് നെയ്യാട്ടം. ജൂലായ് 4 ന് തൃക്കലശാട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക.
https://chat.whatsapp.com/BwhfGM99e7o2XcEchG1Zzm