Zygo-Ad

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ നെയ്യാട്ടം: നെയ്യുമായി പോകുന്ന 19 അംഗ സംഘം നെയ്യമൃത് കലശം കുളിച്ച് മഠത്തിൽ കയറി.


കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭം ചടങ്ങായ നെയ്യാട്ടത്തിന് നെയ്യുമായി പോകുന്ന നെയ്യമൃത് സംഘം കലശം കുളിച്ച് മഠത്തിൽ കയറി. ശങ്കരനെല്ലൂർ ചന്ത്രോത്ത് വലിയ വീട്ടിൽ മഠത്തിൽ 19 പേരാണ് വ്രതമെടുത്ത് മഠത്തിൽ കയറിയത്.

കൈതേരി നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ കലശംകുളിച്ച സംഘം ആചാരാനുഷ്ഠാനങ്ങളോടെ അഞ്ചുദിവസം മഠത്തിൽ തങ്ങും. 

രണ്ടിന് ചെനക്കൽ ആരംഭിക്കും. മൂന്നിന് നെയ്യ് കിണ്ടി പിരിക്കാനുള്ള കയർ പിരിക്കും. അഞ്ചിന് നെയ്യ് നിറച്ച് ആറിന് കാൽനടയായി യാത്ര തിരിക്കും. എട്ടിന് അർധ രാത്രിയാണ് നെയ്യാട്ടം.

ചെറുവാഞ്ചേരി : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നെയ്യാട്ടത്തിനായി നെയ്യമൃത് സംഘം മഠത്തിൽ പ്രവേശിച്ചു. ചെറുവാഞ്ചേരിയിലെ സ്ഥാനികൻ എം.ആർ.രജീഷ് നമ്പ്യാരുടെ നേതൃത്വത്തിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ മഠത്തിലാണ് സംഘം വ്രതം അനുഷ്ഠിക്കുന്നത്.

ഞായറാഴ്ച കലശം കുളിച്ച് പഞ്ചഗവ്യം സേവിച്ചാണ് ഇവർ മഠത്തിൽ പ്രവേശിച്ചത്. ചെറുവാഞ്ചേരി വേട്ടക്കൊരുമകൻ ക്ഷേത്ര സങ്കേതത്തിൽ പ്രക്കൂഴം നാൾ മുതൽ വ്രതം തുടങ്ങിയ സംഘം കഴിഞ്ഞ ദിവസം സങ്കേതങ്ങളിൽ വേറെവെപ്പ് ആരംഭിച്ചിരുന്നു. 

ഇത്തവണ രണ്ട് പുതിയ വ്രതക്കാർ ഉൾപ്പെടെ 14 അംഗ സംഘമാണ് നെയ്യമൃത് കൊണ്ടു പോകാൻ വ്രതം നോൽക്കുന്നത്. 

ഏഴിന് പുലർച്ചെ നെയ്യമൃത് സംഘം മഠത്തിൽ നിന്ന് പുറപ്പെടും. രാത്രി മണത്തണ സങ്കേതത്തിൽ തങ്ങി എട്ടിന് രാവിലെ യാത്ര തുടർന്ന് ഉച്ചയോടെ കൊട്ടിയൂരിൽ എത്തിച്ചേരും.

വളരെ പുതിയ വളരെ പഴയ