കൊട്ടിയൂർ: കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ വാഹനങ്ങള്‍ എത്തുന്നതിനാല്‍ കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
21.06.2025, 22.06.2025 തീയതികളില്‍ മാനന്തവാടി ഭാഗത്തു നിന്നും കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെ വാഹനവും പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസ്സുകളും ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും ബോയ്സ് ടൗണ്‍ ചന്ദനത്തോട് നെടുംപൊയില്‍ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കേണ്ടതും, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാല്‍ചൂരം ഒഴിവാക്കി നെടുംപൊയില്‍ പേരിയ ചുരം വഴി പോകേണ്ടതുമാണ്.