കരിയാട് നടന്ന വയനാട് പ്രളയ ബാധിതർക്ക് നൽകിയ ഭവന താക്കോൽ ദാനത്തിൽ ഉൽഘാടകനായ എം.പിയെ മറുവിഭാഗം മുടക്കിയതായി ലീഗ് പ്രവർത്തകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കരിയാട് താവുമ്പ്രം 21ാം വാർഡിൽ വാർഡ് മെമ്പർ എൻ.എ കരീമിൻ്റ നേതൃത്യത്തിൽ വാർഡ് സമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ചൂരൽ മലയിൽ ഉൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട സലീനയ്ക്കും കുടുംബത്തിനും നൽകുന്ന താക്കോൽദാനത്തിൽ ഉൽഘാടനത്തിന് ശാഫിപറമ്പിൽ എം.പി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മാഹി വരെ എത്തിയ എം.പിയെ അവസാന നിമിഷം മറുവിഭാഗം ഇടപെട്ടതിനെ തുടർന്ന് തിരിച്ച് പോവുകയാണെന്നാണ് ആരോപണം.
എന്നാൽ ഒരു നാടു മുഴുവൻ കൈ കോർത്ത് ദുരന്തത്തിൽ പെട്ടവർക്ക് നൽകുന്ന വീട്ടിൻ്റെ താക്കോൽദാന ചടങ്ങിൽ ഇത്തരം ഗ്രൂപ്പ് പോര് നടത്തിയതിൽ ലീഗ് പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ടെന്നാണ് ലീഗ് പ്രവർത്തൻ്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ നിന്നുംവ്യക്തമാക്കുന്നത്
ഇതേ വിഭാഗത്തിൻ്റെ നേതൃതൃത്തിൽ നടത്തുന്ന പാനൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിററൽ ഉദ്ഘാടന ചടങ്ങിലും എം.പിയെ വിലക്കിയതായും ആരോപണമുണ്ട്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗ്രൂപ്പ് പോര് ശക്തമാവുകയാണ്.