ശനി ഞായർ ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് കൂത്തുപറമ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
മുതിയങ്ങ മർഹും ഹുസൈൻ ഉസ്താദ് നഗരിയിൽവെച്ച് നടന്ന കൂത്തുപറമ്പ് സെക്ടർ സാഹിത്യോൽസവ് സോൺ പ്രസിഡണ്ട് സയ്യിദ് സഅദുള്ള തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ചു -
അബ്ദുള്ള ജൗഹരി കൂത്തുപറമ്പ് ഉദ്ഘാടന പ്രഭാഷണം നടത്തി. എം വി അബ്ദുൽ മജീദ് മീത്തൽ മുതിയങ്ങ എം എൻ അസീസ് ഹാജി തൊക്കിലങ്ങാടി അബൂബക്കർ ഫൈസി കാര്യാട്ടു പുറം കേരള മുസ്ലിം ജമാഅത്ത് കൂത്തുപറമ്പ് സർക്കിൾ സെക്രട്ടറി സി.എ അലി സാഹിബ് നരവൂർ, എം.വി യൂസഫ് ഹാജി, സി.എം സാദിക്ക് മുതിയങ്ങ, ഹാഫിള് ജുഹാൻ പാറാൽ മുബികോം, സമീർ സാഹിബ് മുതിയങ്ങ എന്നിവർ ആശംസ പ്രഭാഷണം നടത്തി ടീം ചെറുവാഞ്ചേരി ഒന്നാം സ്ഥാനവും ടീം പാറാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മുഹമ്മദ് പി കെ ചെറുവാഞ്ചേരി കലാപ്രതിഭ സർഗ്ഗ പ്രതിഭ മുഹമ്മദ് റാസി മൂര്യാട് എന്നിവർ കരസ്ഥമാക്കി. കാദർ മുസ്‌ലിയാർ നരവൂർ സ്വാഗതവും ഫാദിൽ കാര്യാട്ടു പുറം നന്ദിയും പറഞ്ഞു.