കൊട്ടിയൂർ: വൈശാഖോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ വൻ ഗതാഗതക്കുരുക്ക്. ശനി രാവിലെ ആറ് മണിയോടെ ആരംഭിച്ച കുരുക്ക് ഇപ്പോഴും തുടരുകയാണ്.
വയനാട്ടിലെ ബോയ്സ് ടൗൺ മുതൽ കേളകം വരെ പതിനഞ്ച് കിലോ മീറ്ററിലധികം വാഹനങ്ങൾ കുടുങ്ങി.
വൈശാഖോത്സവത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് വർധിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വരുന്നതാണ് കുരുക്ക് വർധിപ്പിക്കുന്നത്.