Zygo-Ad

അമിത്ഷായുടെ സന്ദർശനം: മട്ടന്നൂരിൽ നാളെ ഗതാഗത നിയന്ത്രണം

 


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തെ തുടർന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് മട്ടന്നൂരിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ (വെള്ളിയാഴ്ച) വൈകിട്ട് 4 മണി മുതൽ 7 മണിവരെയാകും ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.

എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

കണ്ണൂരിൽ നിന്ന് എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് തിരിച്ചുവിടും. തളിപ്പറമ്പ് ഭാഗത്തുനിന്ന് എയർപോർട്ടിലേക്ക് പോകുന്നവരെ തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്കാണ് മാര്‍ഗം മാറ്റുന്നതെന്ന് പോലീസ് അറിയിച്ചു.

പ്രവാസികളും യാത്രക്കാരും ഈ സമയപരിധിയിൽ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ശ്രദ്ധയിൽ എടുക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ