കോട്ടയം പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുയിട ജനകീയ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. കോട്ടയം പൊയിലിൽ പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ധർമ്മജ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി പി പി സജിത സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാർ, ഹരിത കർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.