മട്ടന്നൂർ: ദേശീയ നൈപുണ്യ വികസന കോർപ്പറേഷനും ജെ സി ഐ പഴശ്ശി എന്നിവ സംയുക്തമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതൽ മട്ടന്നൂർ നഗരസഭാ സിഡിഎസ് ഹാളിൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കും.
ഇന്ത്യ, ജപ്പാൻ സർക്കാരുകൾ തമ്മിൽ 2021-ൽ ഉണ്ടാക്കിയ തൊഴിൽ കരാറുമായി ബന്ധപ്പെട്ട് 18-നും 28-നും ഇടയിൽ പ്രായമുള്ളവർക്ക് ജപ്പാനിൽ ഒട്ടേറെ തൊഴിൽ സാധ്യതകളുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓഗസ്റ്റ് 18-ന് എൻ എസ് ഡി സി, ജപ്പാൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 8281 769 555, 9447 328 789.