Zygo-Ad

മാനന്തവാടി- കണ്ണൂർ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക് നിവേദനം

 


കേളകം:മാനന്തവാടി- കണ്ണൂർ വിമാനത്താവളം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടങ്ങളും നഷ്ട‌പ്പെടുന്നവരുടെ ആശങ്കകൾ അറിയിക്കാനും പരിഹാരത്തിനുമായി ഇടപെടൽ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതാക്കൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.

കെ.കെ. ശൈലജ എം.എൽ.എ യുടെ സാന്നിധ്യത്തിലാണ് ആക്ഷൻ കമ്മിറ്റി നേതാക്കൾ നിവേദനം നൽകിയത്.

ജിൽസ് മേക്കൽ, രാജേന്ദ്രൻ മാലൂർ, ബിജു തോട്ടത്തിൽ, ജോസഫ് പള്ളിക്കാമടം എന്നിവരും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ