ഇരിട്ടി: വാണിയപ്പാറ തുടിമരത്തെ പുതുപ്പറമ്പിൽ പി സി ജോസിയുടെ വീടിന്റെ അടുക്കളയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
വീട്ടുകാർ വിവരം കൊടുത്തതിനെ തുടർന്ന് മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഇത് ഫൈസൽ വിളക്കോട് പിടികൂടുന്ന 89-ാമത്തെ രാജവെമ്പാലയാണ്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.