Zygo-Ad

കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം


 കൂത്തുപറമ്പ്: കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബ്, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ക്ലബ് പ്രസിഡണ്ട് സി. വിശ്വനാഥൻ ദേശീയ പതാക ഉയർത്തി. തുടർന്ന് എരുവട്ടി ഈസ്റ്റ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്ക് ഇന്ത്യ ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം, ക്ലബ് അംഗം സി. തിലകൻ എന്നിവർ മെമെന്റോയും സമ്മാനങ്ങളും നൽകി.

പ്രസിഡന്റ് സി. വിശ്വനാഥന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി സി.എം. പ്രേമൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടിഎ. പ്രസിഡണ്ട് പോക്കു മമ്പള്ളി, മദർ പി.ടിഎ. പ്രസിഡണ്ട് താജിബ എം.കെ., അധ്യാപികമാരായ സിനി പി.സി., ആയിഷ തമന്ന, കെ. ശ്രീഷ എന്നിവർ ആശംസ പ്രസംഗം നടത്തി.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വരയ്ക്കാനുള്ള പെൻസിലുകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പായസവും നൽകി. സ്കൂൾ പ്രധാന അധ്യാപകൻ കെ. ദിനേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം. ഗീത നന്ദിയും അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ