Zygo-Ad

ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് സെപ്റ്റംബർ 19 മുതൽ 23 വരെ


കണ്ണവം : ചരിത്ര പ്രസിദ്ധമായ കണ്ണവം  വെളുമ്പത്ത്  മഖാം ഉറൂസ്  2025 സെപ്റ്റംബർ 19  മുതൽ 23വരെ  (വെള്ളി, ശനി,ഞായർ, തിങ്കൾ,ചൊവ്വ,) അഞ്ചു ദിവസങ്ങളിലായി അതിവിപുലമായി നടത്താൻ തീരുമാനിച്ചു.

പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, മത പ്രഭാഷണം, സ്വലാത്ത് വാർഷികം, ദിക്ർ ഹൽഖ, ,ബുർദ  മജ്‌ലിസ്,  സൗഹൃദ സംഗമം, ശാദുലി റാത്തീബ്,ഘോഷയാത്ര, പൊതു സമ്മേളനം, അന്നദാനം,  തുടങ്ങിയ വിവിധ സെഷനുകളിലായി വെളുമ്പത്ത് മഖാമിൽ  പ്രത്യേകം സജ്ജമാക്കിയ ഹിദായത്ത് നഗറിൽ  നടക്കും . 

സയ്യിദന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ,സാംസ്‌കാരിക നേതാക്കൾ, ഉദ്യോഗസ്ഥ പ്രമുഖർ  തുടങ്ങിയവർ സംബന്ധിക്കും,ഉറൂസിന്റെ വിജയത്തിനായി  മഹല്ല് പ്രസിഡന്റ്‌ എ ടി അലിഹാജി ചെയർമാനായും  മഹല്ല്  ജന:സെക്രട്ടറി എസ് എം കെ അഷ്‌റഫ്‌ ജനറൽ കൺവീനറായുമുള്ള വിപുലമായ   സ്വാഗത സംഘം രൂപീകരിച്ചു.

വിവിധ വിങ്ങുകളിൽ സി കെ യുസുഫ് ഹാജി, കെ അഷ്‌റഫ്‌ ഹാജി (ഫൈനാൻസ് ) എ ടി അബ്ദുള്ള ഹാജി, ഹമീദ് ഹാജി, കുഞ്ഞബ്ദുള്ള ഹാജി വരിക്കോളി(സ്വീകരണം) ഹാരിസ് പി സി, തൻസീർ സിബാക  ( ഡെക്കറേഷൻ)  കെ ഷഫ്‌നാസ്,മുനീർ എ ടി, സിയാദ് ടി കെ (വളണ്ടിയർ)  മജീദ് ടി കെ, മുസമ്മിൽ (പബ്ലിസിറ്റി) റഷീദ് ടി പി, ഖാദർ ടി സി, ഇബ്രാഹിം(ഫുഡ്‌)  സിറാജ് ഹാജി ടി എസ്, മിഷാൽ(മീഡിയ)  ഗഫൂർ, നൗഫൽ എ പി(ലോ &ഓർഡർ)  എന്നിവരെയും  ചെയർമാൻമാരായും കൺവീനർമാരായും തിരഞ്ഞെടുത്തു.

യോഗത്തിൽ എ ടി അലിഹാജി അദ്ധ്യക്ഷം വഹിച്ചു. മഹല്ല് ഖത്തീബ് ഷമീർ മന്നാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി,അഷ്‌റഫ്‌ smk സ്വാഗതവും സി.കെ യൂസഫ് ഹാജി   നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ