Zygo-Ad

ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം : കുഞ്ഞുകരങ്ങൾ ചേർത്തുപിടിച്ച് മട്ടന്നൂർ

 


മട്ടന്നൂർ :പഴശ്ശിയിൽ പ്രവർത്തിക്കുന്ന മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ (പഴശ്ശിരാജ മെമ്മോറിയൽ ബഡ്‌സ് - സ്കൂൾ) കുട്ടികൾക്ക് ഇനിമുതൽ പ്രഭാത ഭക്ഷണം നഗരസഭ നൽകും വാർഷിക - പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രഭാതഭക്ഷണം നൽകുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് നഗരസഭപ്രഭാതഭക്ഷണം ഒരുക്കുന്നത്. ഇതിനായി രണ്ടുലക്ഷം രൂപയാണ് ആദ്യഘട്ടമാ യി നീക്കിവച്ചത്. സെന്ററിൽ സംഘടിപ്പി ച്ച ബഡ്സ് ദിനാചരണ പരിപാടിയിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് നിർവഹിച്ചു. കെ കെ ശൈലജ എംഎൽഎ മുഖ്യാതിഥിയായി. കൗൺസിലർ കെ രജത അധ്യക്ഷയായി. സെന്റർ മാനേജർ കെ പി പ്രബിത്ത്, സിഡിഎസ് ചെയർപേ ഴ്‌സൺ പി രേഖ, വൈസ് ചെയർപേഴ്‌സൺ കവിത, മെമ്പർ സെക്രട്ടറി വിജിഷ് എന്നിവർ സംസാരിച്ചു.

ആദർശ് സത്യൻ നയിച്ച കോ റ്റൈൽ മ്യൂസിക് ബാൻഡ് കണ്ണൂരിൻ്റെ ഫ്യൂഷൻ മ്യൂസിക് ഷോ, മജിഷ്യൻ പ്രശാന്ത് വേങ്ങാടിൻ്റെ മാജിക് ഷോ നടത്തി.

ഭിന്നശേഷി വിഭാഗക്കാരായ കുട്ടിക ളിൽ പ്രാരംഭ ഇടപെടൽ നടത്തി അവരുടെ ജീവിതം സുഖമമാക്കാൻ കേരള സർക്കാർ നടപ്പാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി പഴശ്ശിരാജ മെമ്മോറിയൽ ബഡ്‌സ് സ്കൂൾ അപ്‌ഗ്രേഡ് ചെയ്തത്. കെ കെ ശൈലജ എംഎ ൽഎയുടെ ഫണ്ട് ഉപയോഗിച്ച് മട്ടന്നൂർ നഗരസഭ നൽകിയ സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങൾ, വി വിധ തെറാപ്പികൾ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനം യഥാർഥ്യമായത്.

കുടുംബശ്രീ ജില്ലാ മിഷൻ കൂട്ടായ്മയി ലാണ് ബഡ്‌സ്‌ ദിനാചരണം സംഘടി പ്പിച്ചത്. ഇതിൻ്റെ ഭാഗമായി ഭിന്നശേഷി ക്കാർക്കുള്ള മസ്റ്ററിങ്, ഗൃഹസന്ദർശനം ഉൾപ്പെടെ നേരത്തെ നടത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ