Zygo-Ad

കൂത്തുപറമ്പിൽ അറവ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ ദമ്പതികളെ പിടികൂടി ഡിവൈഎഫ്ഐ; “നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനായിരുന്നു” എന്ന് ദമ്പതികളുടെ മറുപടി


കൂത്തുപറമ്പിൽ  അറവ് മാലിന്യം വലിച്ചെറിഞ്ഞു: ദമ്പതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് ഡിവൈഎഫ്ഐ; 'ഞങ്ങൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തവരാണെന്ന്' മറുപടിയുമായി ദമ്പതികൾ

കൂത്തുപറമ്പ്: കൂത്തുപറമ്പ് പട്ടണത്തിൽ രാത്രികാലങ്ങളിൽ അറവ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതായി ആരോപിച്ച് ദമ്പതികളെ ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നഗരസഭയിലും ഇവർക്കെതിരെ പരാതി നൽകി. എന്നാൽ, ഞങ്ങൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പോയവരാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണവുമായി ദമ്പതികൾ രംഗത്തെത്തി.

പട്ടണത്തിലെ പല ഭാഗങ്ങളിലും അറവ് മാലിന്യം പതിവായി വലിച്ചെറിയുന്നതിനെ തുടർന്ന് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും അപകട ഭീഷണിയും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐയുടെ രാത്രികാല സ്ക്വാഡ് പരിശോധന നടത്തിയത്.


ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടിയ ദമ്പതികളെ കൂത്തുപറമ്പ് പോലീസിൽ ഏൽപ്പിക്കുകയും, മാലിന്യം സംസ്കരിക്കാതെ കുറഞ്ഞ തുകയ്ക്ക് ഇത്തരം ആളുകൾക്ക് കൈമാറുന്ന കടകൾക്കെതിരെയും നടപടി ആവശ്യപ്പെട്ട് നഗരസഭയിൽ പരാതി നൽകുകയും ചെയ്തു.

അതേസമയം, തങ്ങളാണ് ആക്രമണത്തിനിരയായതെന്നാരോപിച്ച് ദമ്പതികൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചതിനെയാണ് തടഞ്ഞതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണ് നായ്ക്കൾക്ക് ആഹാരം കൊടുക്കുന്നത് തന്നെ തടയുന്നതെന്നും അവർ ആരോപിച്ചു.


ദമ്പതികളുടെ ഫേസ്ബുക്ക് പോസ്റ്റ്:

"കൂത്ത്പറമ്പ് പാർട്ടി ഓഫീസിൽ നിന്നും വടിയുമായ് കുറച്ച് DYFI പ്രവർത്തകർ. അടിച്ചു കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
വീട്ടിലേക്കുള്ള നായ്ക്കൾക്കുള്ള ചിക്കനും മീനുമായി വീട്ടിലേക്ക് വരുന്നതായിരുന്നു ഞങ്ങൾ. എനിക്ക് പോലീസ് സ്റ്റേഷനിൽ പോകേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നു. ഞാൻ സ്റ്റേഷനിലേക്ക് കയറിയതും പുറത്ത് കാത്തുനിന്ന ഹസ്ബന്റിന്റെ അടുത്തേക്ക് കുറച്ചു നായ്ക്കൾ വരികയും ചെയ്തപ്പോഴത്തേനും പാർട്ടി ഓഫീസിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകർ വടിയുമായി വന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഉടൻ പോലീസുകാർ വന്ന് ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വേസ്റ്റ് മാലിന്യം ഇട്ടു എന്നും പറഞ്ഞ് ഞങ്ങളുടെ പേരിൽ അവർ കേസ് കൊടുത്തിട്ടുണ്ട്.

ഞങ്ങൾ നായ്ക്കൾക്ക് ആഹാരം കൊടുക്കാൻ പോയവർ അല്ല. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ തെരുവ് നായ്ക്കൾക്ക് ആഹാരം കൊടുക്കുന്നത് തടയുന്നതും ആഹാരം കൊടുക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണ്. ഇന്നലെ രാത്രിയിൽ ആക്സിഡന്റ് ആയ നായയ്ക്ക് ചിക്കനും ചോറും മിക്സ് ചെയ്ത് നല്ല വേവിച്ച ആഹാരം കൊടുക്കാൻ കൊണ്ടുപോയ എപ്പോഴും ഇവർ ഞങ്ങളെ തടഞ്ഞു. കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞു. ഞങ്ങൾ പറഞ്ഞു എല്ല് പൊട്ടിക്കിടക്കുന്ന ഒരു നായയാണ്. അത് മരുന്നാണ് ഞങ്ങളുടെ കൈയിൽ. ആഹാരം കൊടുത്തിട്ട് വേണം മരുന്നു കൊടുക്കാൻ. എന്നിട്ടും അവർ കൊടുക്കാൻ സമ്മതിച്ചില്ല."



വളരെ പുതിയ വളരെ പഴയ