Zygo-Ad

കൂത്തുപറമ്പ് കിണവക്കലിൽ വീടിന് മുന്നിൽ വൻ ഗർത്തം; വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

 


കൂത്തുപറമ്പ് കിണവക്കലിൽ വീടിന് മുന്നിൽ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വീട് അപകടാവസ്ഥയിൽ. കയനാടം റോഡിലെ ഗുരിക്കൻമാർ മഖാംത്തിന് സമീപം ബൈത്തുൽ ഹുദയിൽ അലിക്കുട്ടി ദാരിമിയുടെ വീടിനോടു ചേർന്ന കിണറിന് സമീപത്താണ് ഗർത്തം രൂപപ്പെട്ടത്.

വീട്ടിന്റെ മുൻവശത്തെ ഇന്റർലോക്ക് ഇടിഞ്ഞ് താഴ്ന്ന നിലയിലായി. കിണറിന്റെ അടിഭാഗം വരെ മണ്ണിടിഞ്ഞ് ഗുഹ പോലെ മാറിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ