Zygo-Ad

കർഷക ദിനം ആചരിച്ചു


കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ മികച്ച കർഷകനുള്ള അവാർഡ് പാട്യം പുതിയ തെരുവിലെ എം ശങ്കുണ്ണിക്ക് (വരദ പാർത്താൻ കണ്ടി ഹൗസ്) ലഭിച്ചു. 

കർഷക ദിനമായ ചിങ്ങം ഒന്നിന് അദ്ദേഹത്തിന്റെ കൃഷി സ്ഥലത്ത് വെച്ച് നടത്തപ്പെട്ട ചടങ്ങിൽ ഭാരവാഹികൾ പൊന്നാടയും അവാർഡും നൽകി അദ്ദേഹത്തെ ആദരിച്ചു. 

വൈസ് മെൻ ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം അധ്യക്ഷത വഹിച്ചു. നിയുക്ത ഡിസ്ട്രിക്ട് ഗവർണർ കെ പി സനിൽകുമാർ പൊന്നാടയും, ക്ലബ്ബ് പ്രസിഡണ്ട് സി വിശ്വനാഥൻ അവാർഡും നൽകി. 

ക്ലബ് സെക്രട്ടറി സി എം പ്രേമൻ, വൈസ് പ്രസിഡന്റ് ആഞ്ചേരി രമേശ്, മെമ്പർമാരായ സി തിലകൻ അമൽരാജ്, രഞ്ജിത്ത് എന്നിവർ ആശംസ അർപ്പിച്ചു.

വളരെ പുതിയ വളരെ പഴയ