Zygo-Ad

ഇരിട്ടി ഹാജി റോഡിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികക്ക് പരിക്ക്


 ഇരിട്ടി: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മക്ക് സാരമായി പരിക്കേറ്റു. കാക്കയങ്ങാട് പാല അങ്ങാടിച്ചാലിലെ പി. ജിജി (42) ക്കാണ് പരിക്കേറ്റത്. ഇടതു കാലിലെ എല്ലൊടിഞ്ഞതിനെത്തിടർന്ന് ജിജി കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി - പേരാവൂർ റോഡിൽ ഹാജി റോഡിൽ വെച്ചായിരുന്നു അപകടം. പനിബാധിച്ച നാലു വയസ്സുകാരിയായ മകളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് തിരികെ വീട്ടിലേക്കു പോകുകയായിരുന്നു ജിജി

വളരെ പുതിയ വളരെ പഴയ