അഞ്ചരക്കണ്ടി: ഒ.പി ഫീസ് കുറച്ചു കൊണ്ടു അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കല്‍ കോളേജ് രോഗികള്‍ക്ക് ആശ്വാസമാകുന്നു.
50 രൂപയാണ് ഇവിടെ ഡോക്ടറെ കാണിക്കാൻ കൊടുക്കേണ്ടത്. 150 രൂപയാണ് മാനേജ്മെൻ്റ് ഇളവ് നല്‍കുന്നത്.
കണ്ണൂർ നഗരത്തിലെയും മറ്റിടങ്ങളിലെയും വൻകിട -ചെറുകിട സഹകരണ ആശുപത്രികളില്‍ എം.ബി.എസ്. ഡോക്ടർമാരെ കാണിക്കണമെങ്കില്‍പ്പോലും 200 മുതല്‍ 350 വരെ ഫീസ് കൊടുക്കണം.
എം.ഡി യാണെങ്കില്‍ 400 മുതല്‍ 600 വരെയാണ് ഫീസ്. ഈയൊരു സാഹചര്യത്തില്‍ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ വളരെ ചുരുങ്ങിയ ചെലവില്‍ ചികിത്സ തേടാൻ രോഗികള്‍ക്ക് സാധ്യമാവുന്നുണ്ട്. മറ്റുള്ള പരിശോധനാ ചെലവുകളും ഇവിടെ കുറവാണ്.
ഇതു കൂടാതെ ഇൻ പേഷ്യൻ്റിന് വളരെ ചുരുങ്ങിയ ചിലവില്‍ വാർഡ് സൗകര്യവും ലഭ്യമാണ്. തദ്ദേശിയരായ വലിയൊരു വിഭാഗം ആളുകള്‍ ഇവിടെയെത്താതെ മാറി നില്‍ക്കുന്ന സാഹചര്യം നേരത്തെയുണ്ടായിരുന്നെങ്കിലും ഇപ്പോഴതില്ല.
എല്ലാവരും വരാൻ തുടങ്ങിയതോടെ മെഡിക്കല്‍ കോളേജ് സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. പ്രസവചികിത്സയുള്‍പ്പെടെയുള്ളവ ചുരുങ്ങിയ ചെലവില്‍ ലഭിക്കുന്നതുകൊണ്ടു സാധാരണക്കാർ സർക്കാർ ആശുപത്രികളില്‍ തിരക്കാണെങ്കില്‍ അഞ്ചരക്കണ്ടിയിലേക്കാണ് വരുന്നത്.
ഏറ്റവും മികച്ച ചികിത്സകള്‍ സർക്കാർ പ്രാഥമികാരോഗ്യങ്ങളില്‍ നിന്നും താലൂക്ക് ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും വൻ തിരക്കാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്.