കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്‌മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ ഒൻപതിന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നടത്തുന്നു. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും/ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ. എ. സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0490-2364535