Zygo-Ad

ഉളിക്കലില്‍ വാഹന പരിശോധനയ്ക്കിടെ മയക്കു മരുന്നുമായി യുവാവ് പോലീസ് പിടിയില്‍


ഉളിക്കൽ: ഉളിക്കല്‍ പാറപ്പുറത്ത്‌ നിന്ന് മെത്താഫിറ്റാമിനുമായി യുവാവ് എക്‌സൈസ് സ്പെഷ്യല്‍ എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സംഘത്തിന്റെ പിടിയില്‍. പാറപ്പുറം സ്വദേശി പി.യു അഖിലാണ് പിടിയിലായത്.

3.001 ഗ്രാം മെത്താ ഫിറ്റാമിനുമായി ഇയാള്‍ വാഹന പരിശോധയ്ക്കിടെ പിടിയിലാവുകയായിരുന്നു.

സർക്കിള്‍ ഇൻസ്പെക്ടർ അബ്ദുള്‍ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. ഓണം സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായാണ് എക്സൈസ് വാഹന പരിശോധന നടത്തി വരുന്നത്.

വളരെ പുതിയ വളരെ പഴയ