Zygo-Ad

മട്ടന്നൂർ നഗരസഭയുടെ വിവിധ മേഖലകളിൽ കാട്ട് പോത്തിനെ കണ്ടെത്തി

 


മരുതായി, മേറ്റടി,കിളിയങ്ങാട്,  മേഖലയിലാണ് കാട്ടുപോത്തിനെ കണ്ടത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ മേറ്റടിയിലേ ഒരു വീടിൻ്റെ പരിസരത്താണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പിന്നീട് റോഡിലൂടെ പോകുന്ന കാട്ടുപോത്തിനെ വാഹനയാത്രക്കാരും കണ്ടു. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് വെള്ളിയാംപറമ്പ് ഭാഗത്തേക്ക് മെയിൻ റോഡിലൂടെയായിരുന്നു  കാട്ടുപോത്തിന്റെ യാത്ര.കാട്ട് പോത്ത് ജനവാസ മേഖലയിലാണെങ്കിലും ഇത് വരെ ആക്രമിക്കുകയോ നാശനഷ്ടം വരുത്തുകയോ ഒന്നും ചെയ്തിട്ടില്ല. എങ്കിലും ജനം പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം ശിവപുരം, വെള്ളിലോട് മേഖലകളിലും മട്ടന്നൂർ പരിയാരം, വെമ്പടി മേഖലകളിലും കാട്ടുപോത്തിനെ കണ്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ