ഇരിട്ടി: ഒറ്റയാൻ ജില്ലാ അതിർത്തിയിലെ കൂട്ടുപുഴ പാലത്തിൽ. ബുധൻ പകൽ 11.30 ഓടെയാണ് കൊമ്പനാന ബംഗളൂരു - തലശ്ശേരി അന്തർ സംസ്ഥാന പാതയിൽ കേരളത്തിലേക്കുള്ള കവാടമായ കൂട്ടുപുഴ പാലത്തിൽ എത്തിയത്.
പാലത്തിലൂടെ തലങ്ങും വിലങ്ങും നടന്ന കൊമ്പനെ വനം വകുപ്പ് അധികൃതർ എത്തി വനത്തിലേക്ക് തുരത്തി. കർണാടകത്തിലെ കുടക് ജില്ലയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സംരക്ഷണ കേന്ദ്രം അതിർത്തിയിലാണ് കേരളത്തിന്റെ കൂട്ടുപുഴ, പാലത്തിൻ കടവ്, കച്ചേരിക്കടവ് ജനവാസ മേഖലകൾ.
കൂട്ടുപുഴ, തൊട്ടിൽപ്പാലം, പേരട്ട പ്രദേശങ്ങളും മാക്കൂട്ടത്തിന് സമീപത്താണ്. ഒറ്റയാന്റെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ ആശങ്കയുണ്ടാക്കി.