കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പാനൂര്‍ നഗരസഭയിലെ 28ാം വാര്‍ഡായ കരിയാട് പുതുശ്ശേരി പള്ളിയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കെ പി മോഹനൻ എം.എല്‍.എ യെ തടയുകയും കെെയ്യേറ്റം ചെയ്യുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ബഹുമാനപ്പെട്ട ഹെെക്കോടതിയുടെയും പാനൂര്‍ നഗരസഭയുടെയും പരിഗണയിലുള്ള തണല്‍ അഭയ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തില്‍, പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടയുന്ന നടപടി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിന് നേരെയുള്ള കെെയ്യേറ്റവുമാണ്.
ഇത്തരം ചെയ്തികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവിശ്യപ്പെട്ടു