Zygo-Ad

നാട്ടുകാർ കയ്യേറ്റം ചെയ്തതല്ല: പരാതിയില്ല: നാട്ടുകാരുമായി നടന്ന പ്രശ്നത്തിൽ പ്രതികരിച്ച് കെ.പി മോഹനൻ എം എൽഎ


കൂത്തുപറമ്പ് എം എൽ എയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ പ്രതികരിച്ച് കെ.പി മോഹനൻ എം എൽഎ

"തനിക്ക് നേരെയുണ്ടായത് കയ്യേറ്റമല്ല, ഡയാലിസിസ് സെൻഡറുമായുണ്ടായ നാട്ടുകാരുടെ പ്രശ്നത്തിൽ അംഗനവാടി ടീച്ചറും കുറച്ചു പേരും എം എൽ എയെ കണ്ട് സംസാരിച്ചെന്നും അന്നു തന്നെ അവരോടൊപ്പം എംഎൽഎയും കൂടെ പോയി വടകരയിൽ തണലിന്റെ ചെയർമാനായ ഇതരീഷ് ഡോക്ടറെ കണ്ടു വിവരങ്ങൾ അറിയിക്കുകയും അദ്ദേഹം വേണ്ട വിധം ഇടപെടൽ നടത്താമെന്നു പറഞ്ഞത് ഇവരെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇന്ന് തനിക്കറിയാത്ത ചിലർ കൂട്ടം കൂടി വന്ന് പ്ലക്കാഡും പിടിച്ച് നിൽക്കുകയായിരുന്നു. 

പ്രശ്ന സാധ്യത കണക്കിലെടുത്ത് എം എൽ എ ഒരു തവണ വന്ന് തിരിച്ച് പോകുകയായിരുന്നു. പിന്നീട് അവിടെ നിന്നും പ്രശ്നങ്ങളൊന്നുമില്ല വന്നോളൂയെന്ന് അറിയിച്ച പ്രകാരമാണ് എം എൽ എ വീണ്ടും സ്ഥലത്തെത്തുന്നത്. 

വണ്ടിയിൽ നിന്നിറങ്ങി നടന്നു പോകുമ്പോൾ കൂടിനിന്ന ആളുകൾ ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ നമുക്ക് ഇരുന്ന് സംസാരിക്കാം, പരിപാടി കഴിഞ്ഞിട്ട് സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ അതിനൊന്നും തയ്യാറാകാത്ത മനോഭാവം ആയിരുന്നു വന്നവർക്ക്. അതുകൊണ്ട് അവരിൽ നിന്ന് ഒഴിഞ്ഞുമാറി നടന്നു പോകുകയാണുണ്ടായത്. അത് അവർക്ക് ഇഷ്ടപ്പെടാത്തതിനാലാവാം ഇങ്ങനെയുണ്ടായത്". കയ്യേറ്റം എന്ന് പറയാൻ പറ്റില്ല എന്നാണ് എംഎൽഎയുടെ പ്രതികരണം ഉണ്ടായത്.

 കൂടെ ആരും ഉണ്ടായിരുന്നില്ലെന്നും സ്വന്തം മണ്ഡലത്തിൽ ജനങ്ങളെ കാണാൻ കൂടെ പേഴ്സണൽ സ്റ്റാഫിന്റെയോ മറ്റോ ആവശ്യമില്ല. സംഭവത്തിൽ തനിക്ക് പരാതി ഇല്ലെന്നു കൂടി എംഎൽഎ അറിയിച്ചു.

സ്ത്രീകൾ ഉൾപ്പെടെയുള്ള സമര നേതാക്കന്മാരെ ആക്രമിച്ചിട്ട് ജനശതാ തിരിച്ചുവിടാൻ അല്ലേ കെ പി മോഹനൻ എംഎൽഎയെ ആക്രമിച്ചൊന്ന് പറഞ്ഞുകൊണ്ട് എൽഡിഎഫിന്റെ പ്രതിഷേധ മാർച്ച്.

പാനൂർ നഗരസഭചെയർമാൻ കെ പി ഹാഷിമിനെയും, കെ പി മോഹനൻ എംഎൽഎയും സമരക്കാർ തടഞ്ഞിരുന്നു. സമരക്കാരോട് ചർച്ച നടത്തി ആവശ്യമായ ഇടപെടൽ നടത്താൻ തയ്യാറായ നഗരസഭചെയർമാൻ കെ പി ഹാഷിം. ധിക്കാരപരമായ നിലപാട് സ്വീകരിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ ആക്രമിച്ച് കെ പി മോഹനൻ എംഎൽഎ.

കെ പി മോഹനൻ എംഎൽഎ കെതിരെ കേസെടുക്കാനാണ് എൽഡിഎഫ് മാർച്ച് നടത്തേണ്ടത്. പോലീസ് കെ.പി മോഹനൻ എംഎൽഎക്കെതിരെ കേസെടുക്കണമെന്നും പ്രതികരിച്ച് ഇ.മനീഷ്, സെക്രട്ടറി ബി ഡിജെ സംസ്ഥാന കമ്മിറ്റി.

വളരെ പുതിയ വളരെ പഴയ