Zygo-Ad

യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘം ആശുപത്രിയിൽ അക്രമം നടത്തി മൂന്ന് പേർ അറസ്റ്റിൽ, ഒമ്പത് പേർക്കെതിരെ കേസ്

 

img_0295.jpg

ആലക്കോട്: യുവാവിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചികിത്സക്കെത്തിയ ആശുപത്രിയിൽ അക്രമം നടത്തുകയും ചെയ്ത ഒമ്പതംഗ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ആലക്കോട് ജയഗിരിയിലെ ഇല്ലിക്കൽ ഹൗസിൽ ആൽബിൻ ജോൺ(29), ഉദയഗിരി പൂവഞ്ചാലിലെ ടി. ആർ. രാജേഷ് (43), ആലക്കോട് നെല്ലിപ്പാറയിലെ സക്കീർ ഉസ്മാൻ (32) എന്നിവരെയാണ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ അറസ്റ്റു ചെയ്തത്.
ആലക്കോട് നരിയാം പാറ സ്വദേശി കെ. വി. സണ്ണി (37) യുടെ പരാതിയിലാണ് ജയഗിരിയിലെ ആൽബിൻ, അഖിൽ സുരേഷ്, മിഥുൻ, സക്കീർ, ജയകൃഷ്ണൻ, ജയകൃഷ്ണൻ, രാജേഷ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ28 ന് രാത്രി 8.30 മണിക്ക് ആലക്കോട് ബിവറേജ് ഔട്ട്ലെറ്റിനു സമീപത്താണ് സംഭവ ത്തിന് തുടക്കം. ഒന്നു മുതൽ 3 വരെ പ്രതികൾ ആക്രമിച്ച ശേഷം പിന്നീട് 9.30 മണിയോടെ മറ്റു പ്രതികൾ ഇരുമ്പു വടി ഇടിക്കട്ട എന്നിവ കൊണ്ടു ആക്രമിക്കുകയും പരിക്കേറ്റ പരാതിക്കാരനെ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ച സമയം പിന്തുടർന്ന് എത്തിയ പ്രതികൾ വീണ്ടും ആക്രമിക്കുകയും തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയം വാഹനം തടഞ്ഞ് ഡോർ ഹണ്ട് തകർക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഒരു കേസെടുത്തത്. ആലക്കോട് സഹകരണ ആശുപ്രതിയിൽ കയറി അക്രമം നടത്തി ഡോക്ടർ ധനശേഖരനിനെയും ജീവനക്കാരായ സരിത മഹേഷ്,ജിഷ,റെജൂൺ എന്നിവരെ ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്തു ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് പ്രതികൾക്കെതിരെ ഡോക്ടറുടെ പരാതിയിൽ ആലക്കോട് പോലീസ് കേസെടുത്തിരുന്നു ഈ കേസിലുമാണ് മൂന്നുപേരെ പോലീസ്അറസ്റ്റുചെയ്തത്

വളരെ പുതിയ വളരെ പഴയ