മട്ടന്നൂർ: എടയന്നൂരിൽ വൻ ലഹരി വേട്ട. കാറിൽ കടത്തുകയായിരുന്ന 8.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി.
ഇരിട്ടി ഉളിക്കൽ നുച്യാട് സ്വദേശിയും കൊടുവളം വീട്ടിലുകാരനുമായ എ.കെ. ഫവാസിനെയാണ് പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ലഹരി വിൽപനയ്‌ക്കായാണ് പ്രതി മട്ടന്നൂർ മേഖലയിൽ എത്തിയതെന്നാണ് എക്സൈസ് അധികൃതരുടെ നിഗമനം. പ്രതിയുടെ കാറിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രതീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ, അരുൺ, അനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതിക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.